02:20pm 26 October 2026
NEWS
മിന്നൽ ജീവിതം പ്രകാശനം ചെയ്തു
26/10/2026  12:42 PM IST
nila
മിന്നൽ ജീവിതം പ്രകാശനം ചെയ്തു

 പ്രവാസി എഴുത്തുകാരൻ റഫീഖ് മേമുണ്ട രചിച്ച കുഞ്ഞിക്കഥകളുടെ സമാഹാരമായ മിന്നൽ ജീവിതം കവയിത്രി അപർണ ചിത്രകത്തിന് ആദ്യപ്രതി നൽകി പ്രശസ്ത സാഹിത്യകാരൻ പി കെ പാറക്കടവ് പ്രകാശനം ചെയ്തു. ഏതാനും വരികളിൽ ഒതുങ്ങുന്ന കുഞ്ഞിക്കഥകൾ പുതിയ കാലത്തിൻ്റെ സാഹിത്യരൂപമാണെന്നും ഇത്തരം രചനകൾ നവമാധ്യമങ്ങളിലൂടെ ലക്ഷക്കണക്കിന് ആസ്വാദകരിലേക്കാണ് എത്തിച്ചേരുന്നതെന്നും പി കെ പാറക്കടവ് പറഞ്ഞു. മേമുണ്ട ഹയർ സെക്കൻ്ററി സ്‌കൂൾ ഹാളിൽ നടന്ന  ചടങ്ങിൽ പി ഹരീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ഇ  കെ ദിനേശൻ പുസ്തകപരിചയവും പ്രൊഫ. രാജേന്ദ്രൻ എടത്തുംകര മുഖ്യപ്രഭാഷണവും നടത്തി. ജീവകാരുണ്യ പ്രവർത്തകൻ രഘുനാഥ് വെള്ളാച്ചേരി, പാമ്പ് പിടുത്തവിദഗ്ദൻ സുരേന്ദ്രൻ കരിങ്ങാട് എന്നിവരെ ചടങ്ങിൽ ആദരിച്ചു. എം നാരായണൻ മാസ്റ്റർ, എം സി ഇമ്പ്രാഹിം, എൻ ബി പ്രകാശൻ മാസ്റ്റർ, എ പി അമർനാഥ്, കെ ടി സൂപ്പി, നസീമ അബ്ബാസ്, കെ ഇ അപർണ, നിമിഷ കാർത്തിക, പി കെ ജിതേഷ്, സത്യൻ മാടാക്കര, അഹമ്മദ് മൂന്നാംകൈ, ഹാരിസ് അരിക്കുളം, അബ്ദുള്ള മാണിക്കോത്ത്, പി പി മുരളി, സി എച്ച് പ്രദീപൻ തുടങ്ങിയവർ ആശംസ നേർന്നു. റഫീഖ് മേമുണ്ട മറുമൊഴി രേഖപ്പെടുത്തി. ടി പി കൃഷ്‌ണദാസ് സ്വാഗതവും സി പി ബിജുപ്രസാദ് നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img